സംഭവത്തിൽ ദുരൂഹത എന്ന് നാട്ടുകാർ
കളമശേരി: കുസാറ്റ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് ബിടെക് EEE 3-ാം വർഷ വിദ്യാർഥി ഹരിപ്പാട് സ്വദേശി ധനുഷ് (20) ആണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ താമസിക്കുന്ന മുറിയിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടുകാൽ തറയിൽ മുട്ടിയ നിലയിലായതിനാൽ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി കോളനി റേഷൻ കടക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിലാണ് ധനുഷ് താമസിച്ചിരുന്നത്. അമ്മയും സഹോദരിയുമെത്തിയ ശേഷമാണ് പോലിസ് നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ താമസിക്കുന്ന ധനുഷ് പൊതുവെ നല്ല സ്വഭാവക്കാരനായിരുന്നു എന്ന് കെട്ടിട ഉടമ പറയുന്നു.